കേരളം

kerala

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ ഇല്ലാതാകുന്നു

ലോഹങ്ങൾ ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയയുടെ സാന്നിധ്യം മൂലം ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ നശിക്കുന്നു.

By

Published : Aug 24, 2019, 10:51 AM IST

Published : Aug 24, 2019, 10:51 AM IST

Deteriorating Titanic

കാനഡ: ലോഹങ്ങള്‍ ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയകൾ മൂലം ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ ദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. 1921 ലാണ് 1500 യാത്രക്കാരുമായി ടൈറ്റാനിക് കപ്പൽ മുങ്ങുന്നത്. 14 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു സംഘം കാനഡയിലെ ന്യൂഫൗണ്ട് ലാൻ്റിന് തെക്ക് 370 മൈൽ അകലെയുള്ള കപ്പലിൻ്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുന്നത്. അന്തർവാഹിനി പൈലറ്റ് വിക്ടര്‍ വെസ്കോയുടെ നേതൃത്വത്തിലുളള സംഘമാണ് കപ്പലിൻ്റെ അവശിഷ്ടങ്ങൾ ഉള്ള സ്ഥലം സന്ദർശിച്ചത്.

ടൈറ്റാനിക് കപ്പലിൻ്റെ ലോഹപാളികൾ നശിക്കുന്നു

ലോഹങ്ങൾ ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയയുടെ സാന്നിധ്യമാണ് കപ്പലിൻ്റെ ലോഹപാളികളെ നശിപ്പിക്കുന്നതെന്നും ഇവയുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂടുതലായിരിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details