കേരളം

kerala

ETV Bharat / international

കൊവിഡില്ലാത്ത ആദ്യദിനം കണ്ട് വിക്ടോറിയ - വിക്ടോറിയ

ഓസ്‌ട്രേലിയയിലെ കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്ന വിക്ടോറിയ.

Australia second wave  Australia coronavirus cases  Coronavirus  Australia health department  മെൽബൺ  കൊവിഡ്  വിക്ടോറിയ  ഓസ്‌ട്രേലിയയിലെ കൊവിഡ് കണക്കുകൾ
കൊവിഡില്ലാത്ത ആദ്യദിനം കണ്ട് വിക്ടോറിയ

By

Published : Oct 26, 2020, 11:37 AM IST

മെൽബൺ: കൊവിഡ് കണക്കുകൾ രേഖപ്പെടുത്താത്ത ആദ്യ ദിനത്തിലേക്ക് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്ന വിക്ടോറിയ. 110 ദിവസത്തെ ലോക്ക്ഡൗണിനു ശേഷമാണ് ഈ സന്തോഷമുള്ള ദിനത്തിലേക്ക് വിക്ടോറിയ എത്തിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെൽബണിലെ നിയന്ത്രണങ്ങൾ സംസ്ഥാന ഉദ്യോഗസ്ഥർ ഉടൻ ഒഴിവാക്കും.

ഓസ്‌ട്രേലിയയിൽ 27,500 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 900 ലധികം കൊവിഡ് മരണം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ 905 മരണങ്ങളിൽ 90 ശതമാനവും വിക്ടോറിയയിലാണ് രേഖപ്പെടുത്തിയിരുന്നത്. ജൂൺ 9 ന് ശേഷം കൊവിഡ് രോഗികളില്ലാത്ത ഒരു ദിവസം പോലും സംസ്ഥാനം കണ്ടിരുന്നില്ല. ജൂലൈയിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 700 ലധികം ഉയർന്നതിനെ തുടർന്ന് ജൂലൈ ഏഴിന് സംസ്ഥാനത്ത് രണ്ടാമത്തെ ലോക്ക്ഡൗൺ ആരംഭിക്കുകയും കർശനമായ സ്റ്റേ-അറ്റ് ഹോം നിയമങ്ങളും കർഫ്യൂവും കൊണ്ടുവരിയും ചെയ്തതോടെ ഈ വർധനവ് തടയാൻ കഴിഞ്ഞു. റീട്ടെയിൽ കടകൾ, റസ്റ്റോറന്‍റുകൾ, ജോലിസ്ഥലങ്ങൾ എന്നിവ അടച്ചിടുകയും വീട് സന്ദർശനം നിരോധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച വരെ മെർബണിൽ ഉള്ളവർക്ക് വീടിന്‍റെ 5 കിലോമീറ്ററിനുള്ളിലുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വ്യായാമത്തിനുമായി രണ്ട് മണിക്കൂർ സമയപരിധിയാണ് അനുവദിച്ചിരുന്നത്. കഠിനമായ ലോക്ക്ഡൗൺ നഗരവാസികൾക്കിടയിൽ അഭിപ്രായ ഭിന്നതയ്ക്കും ചെറിയ പ്രതിഷേധങ്ങൾക്കും കാരണമായി. തുടർന്ന് അടുത്ത ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ, ബിസിനസ് ഉടമകൾ ലോക്ക്ഡൗൺ ഒഴിവാക്കണമെന്ന ആവശ്യവുമായി എത്തി, എന്നാൽ മറ്റുള്ളവർ നിയന്ത്രണങ്ങളോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമീപ കാലത്ത് ഓസ്‌ട്രേലിയയിൽ വളരെ കുറച്ച് കൊവിഡ് കണക്കുകളാണ് രേഖപ്പെടുത്തിയത്.

ABOUT THE AUTHOR

...view details