പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന് മുൻ കർദ്ദിനാൾ തിയോഡർ ഇ മക്കാരക്കിനെ വൈദിക വൃത്തിയിൽ നിന്ന് മാർപ്പാപ്പ പുറത്താക്കി. വാഷിംഗ്ടൺ ആർച്ച് ബിഷപ്പായിരുന്ന തിയോഡർ ഇ മക്കാരക്ക് ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും ഉയർന്ന വൈദിക വൃത്തിയലങ്കരിച്ചിരുന്നയാളാണ്.
അമ്പത് വർഷം മുൻപ് ലൈംഗിക പീഡനം; മുൻ കർദ്ദിനാളിനെ പുറത്താക്കി - ലൈംഗിക പീഡനം
88 വയസുള്ള മക്കറിക്ക് ഇനി വൈദികനായിരിക്കാനോ കൂദാശ അർപ്പിക്കാനോ കഴിയില്ല. അമ്പത് വർഷം മുമ്പുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരിയിലാണ് മക്കറിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ലൈംഗിക പീഡനം
88 വയസുള്ള മക്കറിക്ക് ഇനി വൈദികനായിരിക്കാനോ കൂദാശ അർപ്പിക്കാനോ കഴിയില്ല. അമ്പത് വർഷം മുമ്പുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജനുവരിയിലാണ് മക്കറിക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോപ്പ് തന്‍റെ പ്രസ്താവനയിലൂടെയാണ് ഇയാൾ കുറ്റക്കാരനെന്ന് പ്രസ്താവിച്ചത്.