വാഷിങ്‌ടണ്‍: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെകുറിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ചര്‍ച്ച നടത്തി. നിലവിലെ നയതന്ത്ര ഇടപെടലുകൾ അവലോകനം ചെയ്‌ത ഇരുനേതാക്കളും, റഷ്യയുടെ നടപടികളെ വിമര്‍ശിക്കുകയും യുക്രൈനിലെ സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെകുറിച്ച് സംസാരിക്കുകയും ചെയ്‌തു.
"പ്രസിഡന്‍റ് ബൈഡൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്‌തു. സമീപകാല നയതന്ത്ര ഇടപെടലുകൾ അവലോകനം ചെയ്‌ത ഇരുവരും യുക്രൈനിലെ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയ ചര്‍ച്ചയില്‍ റഷ്യന്‍ പ്രവർത്തനങ്ങൾക്ക് അവരെ ഉത്തരവാദിയാക്കുന്നതിനെ കുറിച്ചും സംസാരിച്ചു" എന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നത്.