ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കൊവിഡ്-19 - ബോറിസ് ജോൺസൺ
ചുമതലകളിൽ തുടരുമെന്നും വീഡിയോ കോൺഫറൻസിലൂടെ നിർദേശങ്ങൾ നൽകുമെന്നും ബോറിസ് ജോൺസൺ
കൊവിഡ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ബോറിസ് ജോൺസണ് കൊവിഡ്-19 സ്ഥിരീകരിച്ചു. ചുമതലകളിൽ തുടരുമെന്നും വീഡിയോ കോൺഫറൻസിലൂടെ സർക്കാരിന് നിർദേശങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ബോറിസ് ജോൺസണിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.