മോസ്‌കോ:യുഎന്‍ സെക്യൂരുറ്റി കൗണ്‍സില്‍ അടിയന്തരം യോഗം ചേരും. യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് യോഗം. കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ സ്വാതന്ത്ര്യം റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ അംഗീകരിക്കുകയും അവിടെ സമാധാനം നിലനിർത്താൻ റഷ്യൻ സൈന്യത്തിന് ഉത്തരവിടുകയും ചെയ്‌തതിന് പിന്നാലെയാണ് അടിയന്തര യോഗം ചേരാന്‍ തീരുമാനമായത്.
യുക്രൈൻ, അമേരിക്ക, മറ്റ് ആറ് രാജ്യങ്ങൾ എന്നിവയുടെ അഭ്യർഥന പ്രകാരമാണ് കൂടിക്കാഴ്‌ച. ന്യൂയോര്‍ക്ക് സമയം രാത്രി 9 മണിക്കാണ് നിലവിൽ റൊട്ടേറ്റിങ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന റഷ്യ യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത്.