കേരളം

kerala

ETV Bharat / international

യുക്രൈന്‍ - റഷ്യ യുദ്ധത്തിന്‍റെ പ്രത്യാഘാതം ആഗോളവ്യാപകമെന്ന് മാര്‍ട്ടിന്‍ ഗ്രിഫിത്ത്

യുഎന്‍ രക്ഷാസമിതിയിലാണ് യുക്രൈനില്‍ ഉടനെ നടത്തേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് യുഎന്‍ ദുരിതാശ്വാസ വിഭാഗം വിശദീകരിച്ചത്

UN relief chief outlines immediate humanitarian priorities for Ukraine  un humanitarian aid in ukraine  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  യുഎന്‍ ദുരിതാശ്വാസം യുക്രൈനില്‍  യുക്രൈന്‍ റഷ്യ സംഘര്‍ഷം  യുഎന്‍ ദുരിതാശ്വാസ വിഭാഗം തലവന്‍ യുക്രൈനിലെ ദുതിതാശ്വാസ സഹായങ്ങളെ കുറിച്ച്
യുക്രൈനിലെ ദുരിതാശ്വാസം; മൂന്ന് കാര്യങ്ങള്‍ നിര്‍ദേശിച്ച് യുഎന്‍ ദുരിതാശ്വാസ വിഭാഗം തലവന്‍

By

Published : Mar 8, 2022, 8:12 AM IST

Updated : Mar 8, 2022, 1:02 PM IST

യുക്രൈനില്‍ ഉടനെ നടത്തേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രക്ഷാസമിതിയില്‍ വിവരിച്ച് യുഎന്‍ ദുരിതാശ്വാസ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് പറഞ്ഞു. യുക്രൈനിലെ ജനങ്ങളുടെ ദുരിതം അല്പമെങ്കിലും കുറയ്ക്കുന്നതിന് മൂന്ന് കാര്യങ്ങള്‍ റഷ്യയും യുക്രൈനും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുക്രൈന്‍ - റഷ്യ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ആഗോളവ്യാപകമായിരിക്കുമെന്നും ഗ്രിഫിത്ത് വ്യക്തമാക്കി.

റഷ്യന്‍ യുക്രൈന്‍ സെന്യങ്ങള്‍ സാധരണക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാടില്ല എന്നതാണ് ആദ്യത്തെ നിര്‍ദേശം . വിടുകള്‍ തുടങ്ങിയവയ്ക്ക് നേരെ ആക്രമണം പാടില്ല. കൂടാതെ സംഘര്‍ഷം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള അനുമതിയും ഉണ്ടാവണം. യുക്രൈന്‍ സൈന്യം ജനങ്ങളെ സംഘര്‍ഷബാധിത സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കാതെ മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്നുള്ള പരാതി ഉയര്‍ന്നിരുന്നു.

ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിന് സുരക്ഷിതപാതയൊരുക്കലാണ് രണ്ടാമത് ചെയ്യേണ്ടത്. ദുരിതാശ്വാസം എത്തിക്കുന്ന കാര്യത്തില്‍ റഷ്യയും യുക്രൈനും തമ്മില്‍ നിരന്തര ആശയ വിനിമയ സംവിധാനം ഉണ്ടാക്കണമെന്നാണ് മൂന്നാമത്തെ നിര്‍ദേശം. ഇത്തരം സംവിധാനങ്ങള്‍ യുദ്ധസമയത്ത് മുന്‍പും രൂപികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങുന്നതിന് മുമ്പ് തന്നെ യുഎന്‍ ദുരിതാശ്വാസ ഏജന്‍സി യുക്രൈനില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. റഷ്യന്‍ പിന്തുണയുള്ള വിമതരും യുക്രൈന്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ 8 വര്‍ഷമായി കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ നടന്നുവരികയാണ്. ഡോണ്‍ബാസ് മേഖലയിലെ 15 ലക്ഷം ജനങ്ങള്‍ക്കാണ് യുഎന്‍ സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നത്.

യുക്രൈനില്‍ സുരക്ഷ അനുമതിയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണെന്ന് ദുരിതാശ്വാസ വിഭാഗം തലവന്‍ വ്യക്തമാക്കി. ദുരിതാശ്വാസം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഖാര്‍ക്കീവ്, മരിയോപോള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എങ്ങനെ സഹായങ്ങള്‍ എത്തിക്കണമെന്ന കാര്യത്തില്‍ യുഎന്‍ പദ്ധതിയൊരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് മോദി ; പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്

Last Updated : Mar 8, 2022, 1:02 PM IST

ABOUT THE AUTHOR

...view details