കേരളം

kerala

ETV Bharat / international

ഉക്രൈന്‍റെ കപ്പലുകളും നാവികരേയും മോചിപ്പിക്കാന്‍ റഷ്യയോട് യുഎന്‍ - യുഎൻ

അസ്സോവ് കടലിനേയും കരിങ്കടലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കെർച്ച് സ്ട്രെയ്റ്റിൽ വച്ചാണ് ഉക്രൈന്‍റെ നാവികരെയും കപ്പലുകളും റഷ്യന്‍ നാവികസേന പിടികൂടിയത്.

ഉക്രേനിയൻ നാവികരേയും കപ്പലുകളേയും മോചിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് യുഎൻ

By

Published : May 26, 2019, 9:23 AM IST

ബെർലിൻ: പെനിൻസുലയിൽ നടന്ന ഏറ്റുമുട്ടലിൽ കീഴടക്കിയ ഉക്രൈന്‍റെ നാവിക കപ്പലുകളും 12 നാവികരേയും അടിയന്തരമായി മോചിപ്പിക്കണമെന്ന് റഷ്യയോട് ഐക്യരാഷ്ട്രസഭ. അസ്സോവ് കടലിനേയും കരിങ്കടലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കെർച്ച് സ്ട്രെയ്റ്റിൽ വച്ചാണ് നാവികരെയും കപ്പലുകളും റഷ്യൻ നാവിക സേന പിടികൂടിയത്. റഷ്യയും ഉക്രൈനും തമ്മിലുള്ള ആദ്യ തുറന്ന സൈനിക ഏറ്റുമുട്ടലിന് ഇത് കാരണമായി. അന്താരാഷ്ട്രതലത്തിൽ നിയമവിരുദ്ധ നടപടിയായാണ് സംഭവം കാണുന്നത്. ഉക്രൈന്‍ തുറമുഖ നഗരത്തിലേക്ക് തിരിക്കുകയായിരുന്ന കപ്പലുകളെ കരിങ്കടലിൽ വച്ച് റഷ്യ തടഞ്ഞുവെന്നാണ് ഉക്രൈൻ വാദിക്കുന്നത്.

ABOUT THE AUTHOR

...view details