നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു - നീരവ് മോദിക്ക് ജാമ്യം നിഷേധിച്ച് വെസ്റ്റ് മിനിസ്റ്റർ കോടതി
ഇത് മൂന്നാം തവണയാണ് നീരവ് മോദിക്ക് കോടതി ജാമ്യം നിഷേധിക്കുന്നത്.
![നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3227802-thumbnail-3x2-ne.jpg)
ലണ്ടൻ: വായ്പാ തട്ടിപ്പ് കേസ് പ്രതി നീരവ് മോദിക്ക് മൂന്നാം തവണയും ജാമ്യം നിഷേധിച്ച് ലണ്ടൻ വെസ്റ്റ് മിൻസ്റ്റർ കോടതി. ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്‌നോട്ടാണ് ജാമ്യഹർജി തള്ളിയത്. കേസില്‍ 28 ദിവസങ്ങൾക്കകം വീണ്ടും വാദം കേൾക്കും. കഴിഞ്ഞ മാസം 19ാം തിയതിയാണ് ലണ്ടനിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ സ്കോട്ടലൻഡ് യാർഡ് പൊലീസ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26-നും നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. വീണ്ടും വാദം തുടങ്ങിയാൽ നീരവ് കോടതിയിൽ വരില്ലെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാര്‍ച്ച് 29 നും ജാമ്യാപേക്ഷ തള്ളിയിരുന്നു.