ലണ്ടൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ 2420 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 352520 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 41584 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 28 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 30 പേരും മരിച്ചു.
ബ്രിട്ടനില്‍ 2420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19 news
രാജ്യത്ത് 352520 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 41584 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ലണ്ടനില്‍ 2420 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിലാണ് ബ്രിട്ടന്‍. ഇന്നലെ 2,948 പുതിയ കേസുകളും ഞായറാഴ്ച 2,988 കേസുകളും റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളില്‍ രോഗവ്യാപനം വർധിപ്പിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാട്ട് ഹാൻകോക്ക് പറഞ്ഞു. ബോൾട്ടണില്‍ രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും ഹാൻകോക്ക് പറഞ്ഞു.