കീവ്:റഷ്യയുടെ സൈനിക നടപടിയില്‍ പൗരന്‍മാരോട് ശാന്തരായിരിക്കാന്‍ യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി. ആക്രമണം നേരിടുന്ന ഡോണ്‍ബാസ് മേഖലയില്‍ റഷ്യ പട്ടാള നിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു.
അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധത്തിനുള്ള അവകാശം സജീവമാക്കിയതായും യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തോട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകീകൃതവും നിർണായകവുമായ നടപടികൾക്ക് മാത്രമേ പുടിന്‍റെ ആക്രമണത്തെ തടയാന്‍ കഴിയുവെന്നും യുക്രൈൻ അറിയിച്ചു.
Ukrainian President announces martial law in Ukraine: രാജ്യത്തിന്‍റെ മുഴുവൻ പ്രദേശത്തും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കന്‍ പ്രെസിഡന്‍റ് ബൈഡനുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും വാഷിങ്ടണ്‍ ഇതിനോടകം തന്നെ അന്താരാഷ്‌ട്ര പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.