കേരളം

kerala

ETV Bharat / international

ഉക്രൈനില്‍ കാട്ടുതീ വ്യാപിക്കുന്നു - ആണവ നിലയം

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപത്ത് വ്യാപിക്കുന്ന കാട്ടുതീ അണക്കാൻ ശ്രമം തുടരുകയാണ്

Ukrainian capital choked due to wildfire  Wildfire in Ukrainian capital  Wildfire in Kyiv  Ukraine Chernobyl nuclear power plant  ഉക്രേനിൽ കാട്ടുതീ വ്യാപിക്കുന്നു  ചെര്‍ണോബിലിൽ  കാട്ടുതീ  ആണവ നിലയം  കൈവ്
ഉക്രേനിൽ കാട്ടുതീ വ്യാപിക്കുന്നു

By

Published : Apr 19, 2020, 9:36 PM IST

കൈവ്: ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപത്ത് കാട്ടുതീ വ്യാപിക്കുന്നു. വായു മലിനീകരണ സൂചിക നിശ്ചിത തോതിന് മുകളിലെത്തി. ഉക്രൈന്‍ തലസ്ഥാനമായ കൈവിൽ ആണവ വികിരണത്തിന്‍റെ അളവ് സാധാരണ നിലയിൽ എത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദേശം നൽകി. കാട്ടുതീ വ്യാപിക്കുന്നത് തടയാനുള്ള അഗ്നിശമനസേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. ആയിരത്തോളം അഗ്നിശമന സേനാംഗങ്ങളാണ് പ്രദേശത്ത് തീ അണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ ആണവമാലിന്യം സൂക്ഷിച്ചിരിക്കുന്ന പ്രദേശമാണ് ഇവിടം. ചരിത്രത്തിലെ തന്നെ ഏറ്റവും ഗുരുതരമായ ആണവദുരന്തമുണ്ടായ സ്ഥലമാണ് ചെര്‍ണോബില്‍. 1986 ല്‍ നാലാമത്തെ റിയാക്ടറില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നായിരുന്നു അപകടം.

ABOUT THE AUTHOR

...view details