കേരളം

kerala

ETV Bharat / international

കൂടുതല്‍ യുദ്ധ മിസൈലുകൾ വാങ്ങാന്‍ യുഎസുമായി കരാറൊപ്പിട്ട് ഉക്രൈന്‍ - ജാവലിന്‍ ആന്‍റി ടാങ്ക് മിസൈലുകൾ

ഉക്രൈനും യുഎസും തമ്മില്‍ നടത്തിയ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒന്നാണിതെന്ന് യുഎസിലെ ഉക്രൈനിയന്‍ എംബസി അറിയിച്ചു.

US government  US anti-tank missile systems  Ukraine government  Javelin  യുദ്ധ മിസൈലുകൾ  ഉക്രൈന്‍  ജാവലിന്‍ ആന്‍റി ടാങ്ക് മിസൈലുകൾ
കൂടുതല്‍ യുദ്ധ മിസൈലുകൾ വാങ്ങാന്‍ യുഎസുമായി കരാറൊപ്പിട്ട് ഉക്രൈന്‍

By

Published : Dec 27, 2019, 2:48 PM IST

കിയെവ്: അത്യാധുനിക ജാവലിന്‍ ആന്‍റി ടാങ്ക് മിസൈലുകൾ വാങ്ങാന്‍ യുഎസുമായി കരാറൊപ്പിട്ട് ഉക്രൈന്‍. ഉക്രൈന്‍ ഉപ പ്രതിരോധ മന്ത്രി അനാടോളി പെട്രെങ്കോയാണ് രണ്ടാം ഘട്ട ആന്‍റി ടാങ്ക് മിസൈലുകൾ വാങ്ങാന്‍ യുഎസുമായി കരാറില്‍ ഒപ്പിട്ടതായി അറിയിച്ചത്.

ഉക്രൈനും യുഎസും തമ്മില്‍ നടത്തിയ ഏറ്റവും വലിയ ആയുധക്കരാറില്‍ ഒന്നാണിതെന്ന് യുഎസിലെ ഉക്രൈനിയന്‍ എംബസി അറിയിച്ചു ഉക്രൈനിനെ സംബന്ധിച്ച് മികച്ച ചുവടുവെപ്പാണിത് . രാജ്യത്തിന്‍റെ സൈനിക-സാങ്കേതിക-പ്രതിരോധ സാധ്യതകൾ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ഉക്രൈനിയന്‍ എംബസി ഫേസ്‌ബുക്കില്‍ കുറിച്ചു.

അടുത്ത വർഷത്തേക്കുള്ള പ്രതിരോധ ചെലവുകൾ വർധിപ്പിക്കുമെന്ന് ഉക്രൈനിയന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോണ്‍ചരുക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാവലിന്‍ സംവിധാനങ്ങളുടെ ആദ്യ കയറ്റുമതി കഴിഞ്ഞ ഏപ്രിലിൽ ഉക്രൈനിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.

ABOUT THE AUTHOR

...view details