കേരളം

kerala

ETV Bharat / international

റഷ്യ അർഥവത്തായ ചർച്ചയ്ക്ക് തയാറാകണം: സെലെൻസ്‌കി

റഷ്യ ഇനിയും ചർച്ചകളെ ഗൗരവമായി കണ്ടില്ലെങ്കിൽ യുദ്ധസമയത്ത് റഷ്യക്ക് ഉണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ തലമുറകൾ വേണ്ടിവരുമെന്ന് സെലെൻസ്‌കി.

ukraine russia war zelenskyy  peace talks between ukraine and russia  റഷ്യ യുക്രൈൻ യുദ്ധം  സമാധാന ചർച്ച സെലെൻസ്‌കി
റഷ്യ അർഥവത്തായ ചർച്ചകൾക്ക് തയാറാകണം: സെലെൻസ്‌കി

By

Published : Mar 19, 2022, 7:57 AM IST

കീവ്: യുക്രൈൻ അധിനിവേശത്തിൽ കൂടുതൽ നാശനഷ്‌ടമുണ്ടാകാതിരിക്കാൻ സമാധാന ചർച്ചകൾ മോസ്‌കോ ഗൗരവമായി കാണേണ്ട സമയമായി എന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി. റഷ്യയുമായുള്ള സമഗ്രമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്‌ത സെലെൻസ്‌കി, റഷ്യ ഇനിയും ചർച്ചകളെ ഗൗരവമായി കണ്ടില്ലെങ്കിൽ യുദ്ധസമയത്ത് റഷ്യക്ക് ഉണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ തലമുറകൾ വേണ്ടിവരുമെന്ന് പറഞ്ഞു.

യുക്രൈൻ എപ്പോഴും സമാധാനത്തിനുള്ള നിർദേശങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെന്നും സമാധാനവും സുരക്ഷയും സംബന്ധിച്ച അർഥവത്തായ ചർച്ചകൾക്ക് കാലതാമസം ഉണ്ടാകരുതെന്നും സെലെൻസ്‌കി പറഞ്ഞു.

ആഴ്‌ചകളായി ഇരുപക്ഷവും ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വഴിത്തിരിവുകളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചർച്ചകളെ റഷ്യ ഗൗരവമായി കാണണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണത്തിനിരയായ നഗരങ്ങളിലേക്കുള്ള മാനുഷിക സാധനങ്ങളുടെ വിതരണം റഷ്യൻ സൈന്യം ബോധപൂർവം തടയുകയാണെന്നും സെലെൻസ്‌കി പറഞ്ഞു.

Also Read: തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

ABOUT THE AUTHOR

...view details