മിൻസ്ക്: ബെലാറസിൽ നടന്ന റഷ്യ - യുക്രൈൻ ആദ്യഘട്ട ചർച്ച അവസാനിച്ചു. ചർച്ചകളുടെ തീരുമാനം അധികൃതർ പുറത്തുവിട്ടില്ല. മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ച രണ്ട് തവണ നിർത്തി വച്ചിരുന്നു.
ആദ്യഘട്ട ചർച്ച അവസാനിക്കുമ്പോൾ സമാധാന ചർച്ച തുടരാനുള്ള ധാരണയിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പിരിഞ്ഞത്. രണ്ടാം ഘട്ട ചർച്ച വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. രണ്ടാം ഘട്ട ചർച്ച പോളണ്ട്- ബെലാറസ് അതിർത്തിയിൽ നടക്കുമെന്ന് റഷ്യൻ പ്രതിനിധികൾ അറിയിച്ചു.