യുക്രൈന്‍: ആയുധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാനുഷിക ഇടനാഴികള്‍ വഴി നഗരം വിടാന്‍ അവസരം ഒരുക്കാമെന്ന റഷ്യയുടെ വാഗ്‌ദാനം നിരസിച്ച് യുക്രൈന്‍. മരിയുപോള്‍ സുരക്ഷാ ചുമതലയുള്ള യുക്രൈന്‍ സൈന്യത്തിനാണ് റഷ്യ നിര്‍ദേശം നല്‍കിയത്. റഷ്യയുടെ നിര്‍ദേശം ഉടനടി യുക്രൈന്‍ അധികാരികള്‍ തള്ളി.
മുന്‍പ് പൊതുജനങ്ങളെ യുക്രൈന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റാന്‍ തെരഞ്ഞെടുത്ത അസോവ് കടല്‍ തുറമുഖം വഴി, സൈന്യത്തിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കുമെന്നാണ് റഷ്യന്‍ കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ് അറിയിച്ചത്. സൈന്യം നിര്‍ദേശം പാലിക്കാന്‍ തയ്യാറായാല്‍ നഗരത്തിന് വേണ്ട സഹായങ്ങള്‍ ഉടനടി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്‍ക്ക് നഗരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, യുക്രൈനിന്‍റെ മറുപടിക്ക് തിങ്കളാഴ്‌ച പുലര്‍ച്ചെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.