യുക്രൈന്‍ പ്രധാനമന്ത്രി രാജി സമർപ്പിച്ചു - ഉക്രേനിയൻ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചാരുക്
പ്രസിഡന്‍റിന്‍റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതായി തോന്നിപ്പിക്കുന്ന ഒലെക്‌സി ഹോഞ്ചാരുക്കിന്‍റെ സംഭാഷണശകലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി
ഉക്രേനിയൻ പ്രധാനമന്ത്രി
കിയെവ്: യുക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചാരുക് രാജി സമര്‍പ്പിച്ചു. പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്‌കിക്കാണ് രാജി സമർപ്പിച്ചത്. ഹോഞ്ചാരുക്കിന്‍റെ നേതൃത്വത്തിലുള്ള യോഗത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചോർന്നതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ രാജി. ജനുവരി പതിനഞ്ചിനാണ് ഹോഞ്ചാരുക്ക് ആതിഥേയത്വം വഹിച്ച യോഗത്തിന്‍റെ ഓഡിയോ റെക്കോർഡിങ് ചോർന്നത്. പ്രസിഡന്‍റിന്‍റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതായി തോന്നിപ്പിക്കുന്ന സംഭാഷണശകലങ്ങളാണ് ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്.