കേരളം

kerala

ETV Bharat / international

ഉക്രൈനിലെ വിമാനാപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു - Ukrainian infrastructure minister Vladyslav Krykliy

വടക്കുപടിഞ്ഞാറൻ സ്‌പെയിനിലെ വിഗോയിൽ നിന്നും ഇസ്‌താബൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഉക്രൈനിലെ വിമാനാപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

By

Published : Oct 4, 2019, 11:24 PM IST

ലിവിവ്: ഉക്രൈനിലെ വടക്കന്‍ ലിവിവില്‍ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍റ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉക്രൈനിലെ വിമാനാപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ സ്‌പെയിനിലെ വിഗോയിൽ നിന്നും ഇസ്‌താബൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉക്രൈനിലെ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മന്ത്രി വ്ലാഡിസ്ലാവ് ക്രിക്ലി അറിയിച്ചു.

ABOUT THE AUTHOR

...view details