വാഷിങ്ടണ്‍: യുക്രൈൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ തുർക്കി ആഗ്രഹിക്കുന്നുവെന്ന് യുഎസിലെ തുർക്കി അംബാസഡർ മുറാത്ത് മെർക്കൻ. സമാധാനം പുലർത്തുന്നതിലേക്ക് സംഭാവന നൽകാൻ തുർക്കി ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മിൻസ്‌ക് കരാറുകൾക്കുള്ളിൽ നിന്നുകൊണ്ട് ചർച്ചയിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ദിവസം തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യുക്രൈനോടും റഷ്യയോടും ആഹ്വാനം ചെയ്‌തിരുന്നു.