കീവ് : റഷ്യ - യുക്രൈന്‍ യുദ്ധം ലോകത്തിന്‍റെ ഭക്ഷ്യവിതരണത്തിന് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ജനങ്ങള്‍ക്കാണ് യുദ്ധം ഭക്ഷ്യക്ഷാമം വരുത്തുക. കരിങ്കടൽ മേഖലയിലെ വിശാലമായ കൃഷിയിടങ്ങളെ ആശ്രയിക്കുന്നവരാണ് ഇവിടെങ്ങളിലെ ജനങ്ങള്‍.
രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ റഷ്യയ്‌ക്കെതിരെ പോരാടുകയും പലായനം നടത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് യുക്രൈന്‍ കര്‍ഷകര്‍. ആഗോളതലത്തില്‍ വിതരണം ചെയ്യാനുള്ള ഗോതമ്പ്, ബ്രെഡ്, നൂഡിൽസ്, കാലിത്തീറ്റ, മറ്റ് ഭക്ഷ്യവസ്‌തുക്കള്‍ എന്നിവ കെട്ടിക്കിടക്കുകയാണ്. തുറമുഖങ്ങൾ അടച്ചുപൂട്ടിയതാണ് കാരണം. മറ്റൊരു കാർഷിക ശക്തികേന്ദ്രമാണ് റഷ്യയെങ്കിലും നിവവിലെ സാഹചര്യം ധാന്യ കയറ്റുമതിയ്‌ക്ക് അനുകൂലമല്ല.