ലണ്ടന്‍: 4000 കിടക്കകളുള്ള വൈറസ് ഫീല്‍ഡ് ആശുപത്രി ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 8077 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. 422 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ്-19; 4000 കിടക്കകളുള്ള പ്രത്യേക ആശുപത്രി തുടങ്ങുമെന്ന് ലണ്ടന്‍ - ലണ്ടന്‍
രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 8077 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. 422 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1000 പേരെ ഉള്‍ക്കൊള്ളുന്ന രണ്ട് എന്‍.എച്ച്.എസ് നൈറ്റിംഗേല്‍ ആശുപത്രിയാണ് സ്ഥാപിക്കുകയെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൈന്യത്തിന്‍റെയും എന്‍.എച്ച്.എസിന്‍റെയും സഹായത്തോടെ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. വീട്ടില്‍ തന്നെ തുടരാനും ആളുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വൈറസ് വ്യാപനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്കാണ് രാജ്യം പോകുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടില്‍ അധികം ആളുകള്‍ ഒത്തു ചേരരുതെന്നും അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിരമിച്ച മുന്‍ എന്‍.എച്ച്.എസ് തൊഴിലാളികള്‍ തിരിച്ച് വരണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
ട്യൂബ് നെറ്റ് വര്‍ക്കിലൂടെയായിരുന്നു അഭ്യര്‍ത്ഥന. 11800 പേര്‍ ഇതിനോട് പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. സഹായത്തനായി 5500 അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളേയും 18700 നഴ്സിങ് വിദ്യാര്‍ഥികളേയും സഹായത്തിനായി സജ്ജമാക്കും. 35000 ഉദ്യോഗസ്ഥര്‍ എച്ച് എന്‍ എല്ലില്‍ സഹായത്തിന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായമായവര്‍ക്ക് സഹായം നല്‍കുന്നതിനായി 250,000 കമ്യൂണിറ്റി വളണ്ടിയര്‍മാരെയും സര്‍ക്കാര്‍ തേടുന്നുണ്ട്. എന്നാല്‍ വൈറസ് വ്യാപനം തടയുന്നതിനായി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.