ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍ 100 മില്ല്യണ്‍ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണയായി. ആസ്‌ട്രാസെനെക്ക കമ്പനിയുമായാണ് മരുന്ന് ഉല്‍പാദിപ്പിക്കാനുള്ള കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സെപ്‌റ്റംബറോടെ ആസ്‌ട്രാസെനെക്ക 30 മില്ല്യണ്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൗണിങ് സ്‌ട്രീറ്റിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ വിലയിരുത്തുന്നതിനിടെയാണ് യുകെ ബിസിനസ് സെക്രട്ടറി അലോക് ശര്‍മയുടെ പ്രസ്‌താവന.
കൊവിഡ് വാക്‌സിനായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി കരാറിലേര്‍പ്പെട്ട് യുകെ - യുകെ
ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലില്‍ വിജയിച്ചാല്‍ 100 മില്ല്യണ്‍ വാക്‌സിന്‍ നിര്‍മിക്കാന്‍ ആസ്‌ട്രാസെനെക്ക കമ്പനിയുമായാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സെപ്‌റ്റംബറോട് കൂടി ആസ്‌ട്രാസെനെക്ക 30 മില്ല്യണ്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കും.
![കൊവിഡ് വാക്‌സിനായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി കരാറിലേര്‍പ്പെട്ട് യുകെ uk bussiness secretary alok sharma coronavirus vaccine trials coronavirus vaccines trials at oxford university ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ 100 മില്ല്യണ്‍ കൊവിഡ് വാക്‌സിനായി കരാറിലേര്‍പ്പെട്ട് യുകെ യുകെ കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7241961-319-7241961-1589781060462.jpg)
ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ ആദ്യഘട്ടത്തില്‍ 30 മില്ല്യണ്‍ കൊവിഡ് വാക്‌സിനായി കരാറിലേര്‍പ്പെട്ട് യുകെ
ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചാല്‍ ആദ്യഘട്ടത്തില്‍ 30 മില്ല്യണ്‍ കൊവിഡ് വാക്‌സിനായി കരാറിലേര്‍പ്പെട്ട് യുകെ
ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍റെ ആദ്യ ക്ലിനിക്കല്‍ ട്രയല്‍ പുരോഗമിക്കുകയാണ്. കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍,ശാസ്‌ത്രജ്ഞന്‍മാരും മെഡിക്കല്‍ വിദഗ്‌ധരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അലോക് ശര്‍മ അറിയിച്ചു. 6 മരുന്നുകള്‍ ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.