കേരളം

kerala

ETV Bharat / international

അലക്​സി നവാൽനിനേറ്റ വിഷബാധ; റഷ്യന്‍ സ്ഥാനപതിയെ യുകെ വിളിപ്പിച്ചു

റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിന് വിഷബാധയേറ്റ സംഭവത്തില്‍ യുണൈറ്റഡ് കിങ്ഡം റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായി ലോകാരോഗ്യ സംഘടനാ സെക്രട്ടറി ഡൊമിനിക് റാബ് തിങ്കളാഴ്ച പറഞ്ഞു

By

Published : Sep 8, 2020, 10:44 AM IST

Navalny case  Alexey Navalny  Dominic Raab  Kremlin  UK foreign secretary summons Russian ambassador  UK summons Russian ambassador over Navalny case  UK summons Russian ambassador  Russian envoy  UK foreign secretary  അലക്​സി നവാൽനി  വിഷബാധ  റഷ്യന്‍ സ്ഥാനപതിയെ യുകെ വിളിപ്പിച്ചു
അലക്​സി നവാൽനിനേറ്റ വിഷബാധ; റഷ്യന്‍ സ്ഥാനപതിയെ യുകെ വിളിപ്പിച്ചു

ലണ്ടന്‍: റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിന് വിഷബാധയേറ്റ സംഭവത്തില്‍ യുണൈറ്റഡ് കിങ്ഡം റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയതായി ലോകാരോഗ്യ സംഘടനാ സെക്രട്ടറി ഡൊമിനിക് റാബ് തിങ്കളാഴ്ച പറഞ്ഞു.

റഷ്യയുടെ അംബാസഡറെ വിളിച്ചു വരുത്തി അലക്സി നവാല്‍നിക്ക് സംഭവിച്ച ദുരന്തത്തില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി. സംഭവത്തില്‍ പൂർണ്ണവും സുതാര്യവുമായ അന്വേഷണം വേണമെന്ന് റാബ് ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം, ബെർലിനിലെ ചരിത് ആശുപത്രി നവാൽനിയുടെ നില മെച്ചപ്പെട്ടെന്നും കോമയിൽ നിന്ന് ഉണര്‍ന്നു എന്നറിഞ്ഞപ്പോള്‍ ആശ്വാസമുണ്ടെന്നും റാബ് പറഞ്ഞു. ഈ കേസിനെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ മോസ്കോയുമായി ജർമനി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രെംലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ റഷ്യന്‍ സർക്കാറിനെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവും ആണെന്ന് ക്രെംലിൻ വ്യക്തമാക്കി.

ABOUT THE AUTHOR

...view details