ലണ്ടൻ:കൊവിഡ് 19ന് കാരണമാകുന്ന സാർസ് കോവ് 2 വൈറസിന് ജനിതകമാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞർ. ഇൻഫെക്ഷൻ, ജെനറ്റിക്സ് ആൻഡ് എവല്യൂഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്‍റെ ജനിതക ഘടന, ഇവ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ പരിണമിക്കുക തുടങ്ങിയ ഘടകങ്ങൾ യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ (യുസിഎൽ) ഗവേഷകർ വിശദീകരിച്ചു. സ്വതന്ത്രമായി സംഭവിച്ചതായി കരുതപ്പെടുന്ന 198 ജനിതക വ്യതിയാനങ്ങൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊറോണ വൈറസിന് 198 ജനിതകമാറ്റം - കൊവിഡ് 19
ജനിതകമാറ്റം സംഭവിക്കുന്നതിനാൽ കോവിഡിന് വാക്സിൻ കണ്ടെത്തുക വെല്ലുവിളിയാണ്. ജനിതക വ്യതിയാനങ്ങൾ അഥവ മ്യൂട്ടേഷനുകൾ വൈറസിന്‍റെ ഘടനയിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ലെന്നും കണ്ടെത്തൽ
തിരിച്ചറിഞ്ഞ ചെറിയ ജനിതക വ്യതിയാനങ്ങൾ അഥവ മ്യൂട്ടേഷനുകൾ വൈറസിന്‍റെ ഘടനയിൽ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ലെന്നും ഗവേഷകർ പറഞ്ഞു. ചില ഭാഗങ്ങളിൽ വളരെ കുറച്ച് മ്യൂട്ടേഷനുകൾ മാത്രമേ സംഭവിക്കുന്നുള്ളു. ജനിതകമാറ്റം സംഭവിക്കുന്നതിനാൽ കോവിഡിന് വാക്സിൻ കണ്ടെത്തുക വെല്ലുവിളിയാണ്. വൈറസിന്‍റെ മാറ്റം സംഭവിക്കാത്ത ഭാഗങ്ങളിൽ പഠനം ശക്തമാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂ. അതേസമയം, ആദ്യമായി കണ്ടെത്തുന്നതിന് മുമ്പ് തന്നെ വൈറസ് മനുഷ്യ ശരീരത്തിൽ ഉണ്ടായിരുന്നിരിക്കാമെന്നും ഗവേഷകർ പറഞ്ഞു.