ലണ്ടൻ:ബ്രിട്ടനിൽ 8,125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,550,944 ആയി ഉയർന്നു. 17 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 127,884 ആയി. കൊവിഡ് പരിശോധനയിൽ പോസിറ്റീവായി 28 ദിവസങ്ങൾക്കുള്ളിൽ മരിച്ചവരുടെ മാത്രം കണക്കാണിത്.
Also Read:അവികസിത രാജ്യങ്ങള്‍ക്കായി 50 കോടി ഡോസ് കൊവിഡ് മരുന്ന് സ്വരൂപിക്കാനൊരുങ്ങി അമേരിക്ക
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 41 ദശലക്ഷത്തിലധികം ആളുകൾക്ക് അവരുടെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. 29 ദശലക്ഷത്തിലധികം പേർക്ക് ബ്രിട്ടനിലുടനീളം രണ്ടാമത്തെ ഡോസ് വാക്‌സിനും ലഭിച്ചു. ഇംഗ്ലണ്ടിലെ കൊവിഡി പുനരുൽപാദന നിരക്ക് (ആർ നിരക്ക്) 1.2നും 1.4നും ഇടയിലേക്ക് ഉയർന്നതായി ആരോഗ്യ രംഗത്തെ വിദഗ്‌ധർ അറിയിച്ചു.
Also Read:ന്യൂജേഴ്‌സിയിലെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്‌ജിയായി സാഹിദ് ഖുറൈഷിയെ നിയമിച്ചു
ആർ നിരക്ക് എന്നത് ഒരു രോഗബാധിതനായ വ്യക്തി രോഗം പകർന്നു നൽകുന്ന ദ്വിതീയ രോഗികളുടെ ശരാശരി എണ്ണമാണ്. 1.2നും 1.4നും ഇടയിലുള്ള ആർ നിരക്ക് അർഥമാക്കുന്നത്, ശരാശരി, രോഗം ബാധിച്ച ഓരോ 10 പേരും 12നും 14 നും ഇടയിൽ ആളുകൾക്ക് രോഗം പകർത്തുമെന്നാണ്.