ലണ്ടൻ: ബ്രിട്ടണിൽ 22,915 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,53,256 ആയി ഉയർന്നു. 501 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 53,775 ആയി. രാജ്യത്ത് കൊവിഡ് കൂടുതൽ വ്യാപിക്കുന്നത് സൂപ്പർമാർക്കറ്റുകൾ വഴിയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, മറ്റ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവയും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
ബ്രിട്ടണിൽ 22,915 പേർക്ക് കൂടി കൊവിഡ് - ലണ്ടൻ കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,53,256
ബ്രിട്ടണിൽ 22,915 പേർക്ക് കൂടി കൊവിഡ്
ഇംഗ്ലണ്ടിൽ ഡിസംബർ രണ്ട് വരെ ലോക്ക് ഡൗൺ നീട്ടി. എന്നാൽ രണ്ടാംഘട്ട ലോക്ക് ഡൗണിൽ സ്‌കൂളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ തുറന്നു. ജനജീവിതം സാധാരണ നിലയിലെത്തിക്കാൻ കൊവിഡ് വാക്‌സിനുകൾ വികസിപ്പിക്കാനായി ബ്രിട്ടൺ, ചൈന, ജർമനി, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ശ്രമങ്ങൾ തുടരുകയാണ്.