ലണ്ടൻ:ബ്രിട്ടണിൽ 13,494 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,99,8655 ആയി ഉയർന്നു. 678 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,15,529 ആയി. രാജ്യത്തെ വിവിധ മേഖലകളിൽ കൊവിഡ് കേസുകൾ കുറയുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
ബ്രിട്ടണിൽ 13,494 പുതിയ കൊവിഡ് കേസുകൾ; 678 മരണം - ലണ്ടൻ കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,99,8655. ആകെ മരണസംഖ്യ 115,529
വെസ്റ്റ് മിഡ്‌ലാൻഡിലെ കേസുകളുടെ നിരക്ക് ഒരു ലക്ഷം പേരിൽ 326.8 ശതമാനത്തിൽ നിന്ന് 237.6 ശതമാനമായി കുറഞ്ഞു. എല്ലാ പ്രായക്കാർക്കിടയിലും കേസുകളുടെ എണ്ണം കുറയുകയാണെന്ന് പിഎച്ച്ഇ അറിയിച്ചു. 30 മുതൽ 39 വയസ് വരെ പ്രായമുള്ളവരിൽ കേസുകളുടെ എണ്ണം 367.2 ശതമാനത്തിൽ നിന്ന് 265.3 ആയി കുറഞ്ഞു. ഇതിനിടെ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ ശ്രമിക്കുകയാണ് ബ്രിട്ടൺ. 13.5 ദശലക്ഷത്തിലധികം ആളുകൾ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.
ഫെബ്രുവരി പകുതിയാകുന്നതോടെ 15 ദശലക്ഷം പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇംഗ്ലണ്ട് ഇപ്പോൾ മൂന്നാമത്തെ ലോക്ക് ഡൗണിലാണ്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണ നടപടികൾ നിലവിലുണ്ട്. ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാൻ ബ്രിട്ടൺ, ചൈന, ജർമനി, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പരിശ്രമിക്കുകയാണ്.