ലണ്ടൻ:ഏപ്രിൽ 21ന് 94 വയസ് തികയുന്ന ബ്രിട്ടന്‍റെ സർവാധികാരി എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് പരമ്പരാഗത പരിപാടികൾ മാറ്റി. എല്ലാ വർഷത്തെയും പോലെ പതാക ഉയർത്തലും പരമ്പരാഗത രീതിയിലെ വെടി ഉയർത്തലും ഇത്തവണ ഇല്ലെന്ന് രാജ്ഞി പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ആഘോഷം; പരമ്പരാഗത പരിപാടികൾ റദ്ദാക്കി - പതാക ഉയർത്തൽ
എല്ലാ വർഷത്തേയും പോലെ പതാക ഉയർത്തലും പരമ്പരാഗത രീതിയിലെ വെടി ഉയർത്തലും ഇത്തവണ ഇല്ലെന്ന് രാജ്ഞി പറഞ്ഞു. യുകെയിൽ 1,04,769 പേർക്ക് കൊവിഡ് 19 ബാധിക്കുകയും 14,607 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.
![എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ആഘോഷം; പരമ്പരാഗത പരിപാടികൾ റദ്ദാക്കി UK government UK coronavirus cases Queen's birthday salute War against coronavirus എലിസബത്ത് രാജ്ഞി എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ആഘോഷം പരമ്പരാഗത പരിപാടികൾ മാറ്റി പതാക ഉയർത്തൽ പരമ്പരാഗത രീതിയിലെ വെടി ഉയർത്തൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6844611-830-6844611-1587210816689.jpg)
എലിസബത്ത് രാജ്ഞിയുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്ന് പരമ്പരാഗത പരിപാടികൾ മാറ്റി
യുകെയിൽ 1,04,769 പേർക്ക് കൊവിഡ് 19 ബാധിക്കുകയും 14,607 പേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്. മാർച്ച് 19ന് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ഭർത്താവ് പ്രിൻസ് ഫിലിപ്പിനൊപ്പം പുറപ്പെട്ട രാജ്ഞി വിൻഡ്‌സറിൽ സ്വകാര്യമായിട്ടായിരിക്കും ജന്മദിനം ആഘോഷിക്കുക. കൊവിഡ് 19 വൈറസിനെതിരെ പോരാടാനും ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും തുടരുകയാണെങ്കിൽ അതിനെ മറികടക്കാൻ സാധിക്കുമെന്നും രാജ്ഞി പറഞ്ഞു.