ലണ്ടൻ: കൊവിഡ് 19 ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില തൃപ്തികരം. ജോൺസനെ വെള്ളിയാഴ്ച വൈകീട്ടോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റും. തുടർന്നും അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിൽ തുടരുമെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു.
ബോറിസ് ജോൺസന്റെ നില തൃപ്തികരം
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില തൃപ്തികരമാണെന്നും അദ്ദേഹം തുടർച്ചയായ നിരീക്ഷണത്തിലാണെന്നും ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ അറിയിച്ചു
ബോറിസ് ജോൺസന്റെ നില തൃപ്തികരം
മാർച്ച് 27 നാണ് 55 കാരനായ ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം ഔദ്യോഗിക വസതിയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്‍റിലേറ്ററിന്‍റെ സഹായം ഇല്ലാതെ തന്നെ നിലവിൽ അദ്ദേഹം സ്വാഭാവികമായ ശ്വാസോച്ഛ്വാസം നടത്തുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു. ബോറിസ് ജോൺസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡൊമിനിക് റാബാണ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത്.