ലണ്ടൻ: നിയമ നടപടി പ്രകാരവുമാണ് താൻ പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മെയ് 22 ന് ലണ്ടനിൽ നിന്ന് 418 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഡർഹാമിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് ഡൊമിനിക് കമ്മിംഗ്സ് യാത്ര ചെയ്തിരുന്നു. എന്നാൽ ഇതിൽ താൻ ഖേദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തിയിൽ ഖേദിക്കുന്നില്ലെന്ന് ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ് - ഡൊമിനിക് കമ്മിംഗ്സ്
മെയ് 22 ന് ലണ്ടനിൽ നിന്ന് 418 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഡർഹാമിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഇതിൽ താൻ ഖേദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യാത്ര ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ പ്രവർത്തിയിൽ ഖേദിക്കുന്നില്ലെന്ന് ബോറിസ് ജോൺസന്‍റെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ്
ലോക്ക് ഡൗണുകൾ എല്ലായിപ്പോഴും നിലവിലുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കലുകൾ അനുവദിച്ചിരുന്നെന്ന് കമ്മിംഗ്സ് പറഞ്ഞു. സ്വന്തം പാർട്ടിയിലെ അംഗങ്ങളും എതിർ പാർട്ടിയിലെ അംഗങ്ങളും കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.