ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകൻ ഡൊമിനിക് കമ്മിങ്ങ്‌സ് ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ചതിന്‍റെ പേരിൽ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മർദം വീണ്ടും നിറയുകയാണ്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന ബോറിസ് ജോൺസണിന്‍റെ ഉപദേശകൻ ഐസൊലേഷനിലായിരിക്കെ ഭാര്യയെയും കൂട്ടി ലണ്ടനിൽനിന്നും ഡറമിലെ തന്‍റെ വീട്ടിലേക്ക് യാത്ര ചെയ്‌തു എന്നാണ് കമ്മിങ്ങ്‌സിനെതിരായ ആരോപണം. ഇതിന്‍റെ പേരിൽ കമ്മിങ്ങ്‌സിന്‍റെ രാജിക്കായി എതിർഭാഗം മുറവിളി കൂട്ടുകയാണ്. അതേ സമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് പ്രധാനമന്ത്രി മന്ത്രിസഭ യോഗം ചേരുമ്പോൾ ഈ ആവശ്യം വീണ്ടുമുയരുമെന്നാണ് സൂചനകൾ.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകൻ രാജിവക്കണമെന്ന് ആവശ്യം - ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി
കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന ബോറിസ് ജോൺസണിന്‍റെ ഉപദേശകൻ ഐസൊലേഷനിലായിരിക്കെ ഭാര്യയെയും കൂട്ടി ലണ്ടനിൽനിന്നും ഡറമിലെ തന്‍റെ വീട്ടിലേക്ക് യാത്ര ചെയ്‌തു എന്നാണ് കമ്മിങ്ങ്‌സിനെതിരായ ആരോപണം

എന്നാൽ, കമ്മിങ്ങ്‌സിനും ഭാര്യക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ തന്നെ നാലു വയസ് പ്രായമുള്ള കുട്ടിയുടെ സംരക്ഷണത്തിനായാണ് യാത്ര നടത്തിയതെന്നും അത്തരമൊരു സാഹചര്യത്തിൽ യാത്ര വളരെ അനിവാര്യമായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഈ കാര്യത്തിൽ താൻ കമ്മിങ്ങ്‌സുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
എന്നാൽ, ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി അഭിപ്രായപ്പെട്ടത് പ്രധാനമന്ത്രി ഡൊമിനിക് കമ്മിങ്ങ്‌സിനെതിരെ നടപടി സ്വീകരിക്കണമെന്നാണ്. അല്ലാത്ത പക്ഷം, ജനങ്ങൾക്ക് സർക്കാരിന് മേലുള്ള വിശ്വാസം നഷട്‌മാകുകയും പൊതുജനാരോഗ്യത്തിനും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുമുള്ള നിർദേശം പൗരന്മാർ പാലിക്കാതെ വരികയും ചെയ്യുമെന്ന് എഡ് ഡേവി വ്യക്തമാക്കി. പ്രധാനമന്ത്രി തന്‍റെ തീരുമാനത്തിൽ പുനർവിചാരണ നടത്തണമെന്ന എഡ് ഡേവിയുടെ ആവശ്യത്തെ പിന്തുണച്ച് സാമൂഹിക മനഃശ്ശാസ്ത്രജ്ഞ വിദഗ്‌ധരും(സോഷ്യൽ സൈക്കോളജിസ്റ്റ്) രംഗത്തെത്തിയിട്ടുണ്ട്.