ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്കിടെ വയലിൻ വായിച്ച് രോഗി - ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ
ഭാഷയോടും വയലിൻ വായിക്കുമ്പോഴും പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങൾ തിരിച്ചറിയാനായിരുന്നു ഈ സാഹസിക പ്രവൃത്തി.
ലണ്ടൻ: ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാനുള്ള സങ്കീർണ ശസ്ത്രക്രിയക്കിടെ വയലിൻ വായിച്ച് മധ്യ വയസ്ക. വയലിനിസ്റ്റ് ഡാഗ്മർ ടർണർ (53)നാണ് ലണ്ടനിലെ കിഹ്സ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായത്. ഭാഷയോടും വയലിൻ വായിക്കുമ്പോഴും പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങൾ തിരിച്ചറിയാനായിരുന്നു ഈ സാഹസിക പ്രവൃത്തി. വയലിൻ വായിക്കുമ്പോൾ പ്രതികരിക്കുന്ന ഭാഗങ്ങളിൽ കേടുപാടുകൾ വരാതെ പ്രത്യേകം ശ്രദ്ധ പുലർത്തിയെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട വയലിനിസ്റ്റ് ഡാഗ്മർ ടർണർ ഉടൻ തന്നെ സംഗീത ലോകത്തെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.