ബ്രെക്‌സിറ്റില്‍ ബോറിസ് ജോണ്‍സണ് തിരിച്ചടി; സാവകാശം തേടുന്നതിനുള്ള ബില്‍ പാസാക്കി - brexit latest news
യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്‍റെ കാലാവധി ഈ മാസം 31ന് അവസാനിക്കും
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് തിരിച്ചടി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് മൂന്ന് മാസം സാവകാശം ആവശ്യപ്പെടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍റെ തീരുമാനം. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് കൂടുതല്‍ സാവകാശം തേടാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായിരിക്കുകയാണ്. 306 ന് എതിരെ 322 വോട്ടുകളുടെ പിന്തുണയിലാണ് പാര്‍ലമെന്‍റ് ബില്‍ പാസാക്കിയത്. ബ്രെക്‌സിറ്റ് ബ്രിട്ടന്‍റെ ഭാവിയിലെ നിര്‍ണായക വഴിത്തിരിവാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നിയമ നിര്‍മാതാക്കളുടെ പുതിയ തീരുമാനം വെല്ലുവിളിയായി. ഈ മാസം മുപ്പത്തിയൊന്നിനാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നത്.