ബ്രെക്സിറ്റില്‍ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന പരിഷ്കരിച്ച കരാർ ഇന്ന് പാർലമെന്‍റില്‍ വോട്ടിനിടും. നേരത്തെ തെരേസ മേയെ മറി കടന്ന് എംപിമാര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ പാസായാല്‍ രാജിവെയ്ക്കാം എന്ന വാഗ്ദാനത്തോടെ ആയിരുന്നു തെരേസ മേ പുതിയ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ബ്രെക്സിറ്റില്‍ പരിഷ്കരിച്ച കരാര്‍ ഇന്ന് വോട്ടിനിടും - ബ്രിട്ടണ്‍
കഴിഞ്ഞ തവണ കരാറിനോട് മുഖം തിരിച്ച 75 എംപിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയം സ്വന്തമാക്കാന്‍ തെരേസ മേക്ക് സാധിക്കു.
തെരേസ മേക്കെതിരെ നിരവധി പ്രമേയങ്ങളായിരുന്നു എംപിമാര്‍ നേരത്തെ അവതരിപ്പിച്ചത്. യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിലും പൊതുവിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങി നിരവധി പ്രമേയങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പക്ഷെ ഇവയെല്ലാം തന്നെ പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടിരുന്നു.
എന്നാല്‍ തന്‍റെ പുതിയ പ്രമേയം പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ സമ്മതമാണെന്ന് തെരേസ മേ അറിയച്ചതോടെ പുതിയ കരാറിന് പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് പ്രമേയം അവതരിപ്പിക്കാന്‍ തെരേസ മേ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ കരാറിനോട് മുഖം തിരിച്ച 75 എംപിമാരെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയം സ്വന്തമാക്കാന്‍ തെരേസ മേക്ക് സാധിക്കൂ