ബോറിസ് ജോൺസന് തിരിച്ചടി : പൊതുതെരഞ്ഞെടുപ്പ് നീക്കം പരാജയം
ഒക്ടോബർ 15ന് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ജോൺസന്‍റെ നീക്കമാണ് പാർലമെന്‍റിൽ ഭൂരിപക്ഷം ലഭിക്കാതായതോടെ പരാജയപ്പെട്ടത്.
ലണ്ടൻ : ബ്രിട്ടനിൽ അടിയന്തരമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ബോറിസ് ജോണ്‍സന്‍റെ നീക്കത്തിന് തിരിച്ചടി. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം പാർലമെന്‍റിൽ പരാജയപ്പെട്ടു. പ്രതിനിധിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതായതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. ഭൂരിപക്ഷം നേടാൻ 434 വോട്ടുകൾ ആയിരുന്നു ലഭിക്കേണ്ടത്. എന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഉപാധിരഹിത ബ്രെക്സിറ്റിനെതിരായ പ്രതിപക്ഷ പ്രമേയം പാസായതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സന്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നിലവിലെ ധാരണപ്രകാരം ഒക്ടോബർ 31-നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടേണ്ടത്.
TAGGED:
ബോറിസ് ജോൺസന് തിരിച്ചടി