ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴ് കോടതി ജാമ്യം നിഷേധിച്ചത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നീരവ് ഹൈക്കോടതിയെ സമീപിച്ചത്.
നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ ഹൈക്കോടതി തള്ളി - Nirav Modi
നീരവ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് കോടതി. നിയമങ്ങൾ പാലിച്ചും നികുതി അടച്ചുമാണ് ബ്രിട്ടനില്‍ ജീവിക്കുന്നതെന്ന് നീരവ് മോദി വാദിച്ചു.
നീരവ് മോദി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാള്‍ കീഴടങ്ങാൻ സാധ്യതയില്ലെന്നും ചൂണ്ടി കാണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നീരവ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ 2018 ജനുവരിയിൽ ലണ്ടനിലെത്തുമ്പോൾ തനിക്കെതിരെ കുറ്റമൊന്നും ചുമത്തപ്പെട്ടിട്ടില്ലെന്നും നിയമങ്ങൾ പാലിച്ചും നികുതി അടച്ചുമാണ് ബ്രിട്ടനില്‍ ജീവിക്കുന്നതെന്നും നീരവ് മോദി വാദിച്ചു.
നേരത്തെ മൂന്ന് തവണ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദം അംഗീകരിച്ചാണ് മൂന്നാം അപേക്ഷയിൽ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചത്. മാര്‍ച്ച് പത്തൊമ്പതിനാണ് നീരവ് മോദി ലണ്ടനില്‍ സ്കോട്ട്ലൻഡ് യാര്‍ഡിന്‍റെ പിടിയിലായത്.