ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് മന്ത്രി നാദിൻ ഡോറിസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനിൽ രോഗം ബാധിച്ച ആദ്യത്തെ രാഷ്‌ട്രീയക്കാരിയാണ് അദ്ദേഹം. നാദിൻ ഡോറിസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.
ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - coronavirus
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നൂറുകണക്കിന് പേരുമായി നാദിൻ ഡോറിസ് ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ
ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നൂറുകണക്കിന് ആളുകളുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ തനിക്ക് വേണ്ട പിന്തുണ നൽകിയ എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് നാദിൻ ഡോറിസ് നന്ദി പറഞ്ഞു. ബ്രിട്ടനിൽ ഇതുവരെ 370 പേർക്ക് രോഗം സ്ഥിരീകരിച്ചു.