യുകെയില്‍ കൊവിഡ് വീണ്ടും രൂക്ഷമാകുന്നു - latest UK
കഴിഞ്ഞ 24 മണിക്കൂറില്‍ യുകെയില്‍ 4,322 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ലണ്ടന്‍:യുകെയില്‍ കൊവിഡ് മഹാമാരി വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കഴിഞ്ഞ 24 മണിക്കൂറില്‍ 4,322 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലെയും സ്‌പെയിനിലെയും പോലെ രാജ്യത്തും കൊവിഡ് രൂക്ഷമാവുകയാണെന്നും രാജ്യം രണ്ടാമതൊരു ലോക്ക് ഡൗണ്‍ ആഗ്രഹിക്കുന്നില്ലെന്നും ആറ് പേരില്‍ കൂടാതെയുള്ള സാമൂഹിക സമ്മേളനങ്ങള്‍ തുടങ്ങിയ കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയേ കൊവിഡ് പ്രതിരോധം സാധ്യമാകൂവെന്നും ബോറിസ് ജോൺസൺ പറഞ്ഞു.