ലണ്ടൻ:കൊവിഡ് വ്യാപനം രൂക്ഷമായ ബ്രിട്ടണില്‍ 21,088 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,817,176 ആയി. 587 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 106,158 കൊവിഡ് രോഗികളാണ് രാജ്യത്ത് മരിച്ചത്. രോഗം സ്ഥിരീകരിച്ച് 28 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ കണക്ക് മാത്രമാണിത്.
ബ്രിട്ടണില്‍ 21,088 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,817,176 ആയി.
അതേസമയം രാജ്യത്ത് കൊവിഡ് മരുന്ന് വിതരണം പുരോഗമിക്കുകയാണ്. ഇതുവരെ 90 ലക്ഷം പേര്‍ മരുന്നിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് മരുന്നുകളെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഒന്നര കോടി പേര്‍ക്ക് മരുന്ന് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫെബ്രുവരി പകുതിയോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവരിലേക്കും മരുന്ന് എത്തിക്കാനാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍.
രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുകയാണ്. കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. സ്‌കോട്‌ലൻഡിലും, വെയ്‌ല്‍സിലും, കിഴക്കൻ അയര്‍ലന്‍റിലും സമാനരീതിയില്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.