തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ് സഹായ വാഗ്ദാനവുമായി ബ്രെക്സിറ്റ് പാര്‍ട്ടി - കൺസർവേറ്റീവ് പാർട്ടി വാര്‍ത്തകള്‍
പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാമെന്നാണ് യുകെ ബ്രെക്സിറ്റ് പാര്‍ട്ടിയുടെ വാഗ്ദാനം. എന്നാല്‍ ഇതിനായി ബ്രെക്സിറ്റ് കരാറില്‍ നിന്നും പിന്മാറണമെന്നാണ് ആവശ്യം.
ന്യൂയോര്‍ക്ക്: യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്ന കരാര്‍ പിന്‍വലിക്കുകയാണെങ്കില്‍ ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ സഹായിക്കാമെന്ന് യു.കെ ബ്രെക്‌സിറ്റ് പാർട്ടിയുടെ നേതാവ് നിഗൽ ഫാരേജ് വാഗ്ദാനം ചെയ്‌തു. ബ്രെക്സിറ്റ് കരാർ ഉപേക്ഷിച്ചില്ലെങ്കിൽ കൺസർവേറ്റീവ് പാർട്ടിക്കെതിരെ എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിഗൽ ഫാരേജ് തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. എന്നാല്‍ വാഗ്ദാനം നിരസിച്ച ബോറിസ് ജോണ്‍സണ്‍ യുകെ ബ്രെക്സിറ്റ് പാര്‍ട്ടിയുമായുള്ള സഖ്യവും തള്ളിക്കളഞ്ഞു.