ലണ്ടന്‍ :റഷ്യൻ ബന്ധമുള്ള എല്ലാ കപ്പലുകൾക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍. യുക്രൈനെതിരായ സൈനിക നടപടി തുടരുന്ന പുടിന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സാണ് ട്വീറ്റിലൂടെ വിലക്ക് സംബന്ധിച്ച് വ്യക്തമാക്കിയത്.
സമാനമായ നിരോധനം ഏര്‍പ്പെടുത്താന്‍ മറ്റ് രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയുമുണ്ടായി. റഷ്യന്‍ കപ്പലുകള്‍ പൂർണമായി നിരോധിക്കാന്‍ നിയമം പാസാക്കുന്ന ആദ്യത്തെ രാജ്യമായി തങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓർക്‌നി ദ്വീപുകളിലേക്ക് ചൊവ്വാഴ്ച എത്തേണ്ട റഷ്യൻ കപ്പലിനെ തടയാൻ സ്കോട്ട്‌ലാന്‍ഡ് ഫസ്‌റ്റ് മന്ത്രി നിക്കോള സ്റ്റർജിയൻ, ഷാപ്പ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ബ്രിട്ടന്‍റെ തീരുമാനം.