ലണ്ടൻ: 100 ദശലക്ഷം മിച്ചം വന്ന കൊറോണ വൈറസ് വാക്സിനുകൾ അടുത്ത വർഷത്തിനുള്ളിൽ ലോകത്തിന് സംഭാവന ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വെള്ളിയാഴ്ച കോൺവാളിൽ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയാണ് ബോറിസ് ജോൺസന്‍റെ പ്രഖ്യാപനം.
യുകെയുടെ വാക്‌സിനുകൾ ഫലം കണ്ട സാഹചര്യത്തിലാണ് മിച്ചം വന്ന വാക്‌സിനുകൾ ആഗോളതലത്തിൽ വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.കൊറോണ വൈറസ് വാക്സിനുകളുടെ ആഗോള വിതരണം വർധിപ്പിക്കുന്നതിൽ അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും കൂടുതൽ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.