തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; ഏഴ് പേർ കൊല്ലപ്പെട്ടു - തുര്‍ക്കി-ഇറാന്‍ അതിര്‍ത്തി പ്രദേശം
സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കൂടുതൽപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സംഭവ സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു വ്യക്തമാക്കി
ഇസ്താംബൂള്‍: തുര്‍ക്കി-ഇറാന്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു. 5:7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും കൂടുതൽപേര്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ആദ്ദേഹം പറഞ്ഞു. സംഭവ സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്നും ആദ്ദേഹം വ്യക്തമാക്കി. രാവിലെ 9.23ന് ഉണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഇറാനിയൻ ഗ്രാമമായ ഹബാഷ്-ഇ ഒലിയയാണെന്നാണ് യുഎസ് ജിയോളജിക്കൽ സർവേയുടെ കണ്ടെത്തൽ.