കേരളം

kerala

ETV Bharat / international

ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം കുറച്ചേക്കും - ജര്‍മനി

അമേരിക്കന്‍ സൈനികരുടെ എണ്ണം കുറഞ്ഞാല്‍ ജര്‍മനിയില്‍ തമ്പടിച്ചിരിക്കുന്ന സൈനിക സഖ്യമായ നാറ്റോയുടെ ശക്തി കുറയും. ഇത് ജര്‍മനിക്ക് ഭീഷണിയാണ്.

US troops in Germany  Trump  Germany  ജര്‍മനി  ട്രംപ് നാറ്റോ
ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം കുറച്ചേക്കും

By

Published : Jun 14, 2020, 4:16 PM IST

ബെര്‍ലിൻ: ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവില്‍ ജര്‍മനിയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് സൂചന. ആദ്യ ഘട്ടമായി 25 ശതമാനം സൈനികരെ തിരിച്ചുവിളിക്കാന്‍ ട്രംപ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 34,500 അമേരിക്കൻ സൈനികരാണ് ജര്‍മനിയിലുള്ളത്. ഇവരുടെ എണ്ണം 25000 ആയി ചുരുക്കാനാണ് നിലവില്‍ ആലോചന നടക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.

അമേരിക്കന്‍ സൈനികരുടെ എണ്ണം കുറഞ്ഞാല്‍ ജര്‍മനിയില്‍ തമ്പടിച്ചിരിക്കുന്ന സൈനിക സഖ്യമായ നാറ്റോയുടെ ശക്തി കുറയും. ഇത് ജര്‍മനിക്ക് ഭീഷണിയാണ്. ശത്രുപക്ഷത്തുള്ള റഷ്യയുടെ ഭീഷണിയെ ജര്‍മനി ഒരു പരിധി വരെ പ്രതിരോധിക്കുന്നത് നാറ്റോയുടെ സാന്നിധ്യമുള്ളതുകൊണ്ടാണ്. ജര്‍മനിയുമായിട്ടോ, നാറ്റോയുമായിട്ടോ വിഷയം അമേരിക്ക ചര്‍ച്ച ചെയ്‌തിട്ടുമില്ല. അമേരിക്കന്‍ സൈനികരെ ജര്‍മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ ട്രംപ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യൂറോപ്യന്‍ മേഖലയിലെ ഭീഷണികള്‍ നിന്ന് ജര്‍മനിക്ക് സംരക്ഷണം നല്‍കാനാണ് അമേരിക്ക മേഖലയില്‍ സൈനികരെ വിന്യസിച്ചത്.

റംസ്‌റ്റെയ്‌നിലുള്ള അമേരിക്കയുടെ എയര്‍ ബേസ് ഗള്‍ഫ് മേഖലകളില്‍ നിന്നും യൂറോപ്യന്‍ മേഖലകളില്‍ നിന്നുമുള്ള ആക്രണണങ്ങളില്‍ നിന്ന് ജര്‍മനിക്ക് സംരക്ഷണം നല്‍കുന്നതാണ്. ഇത്തരത്തില്‍ രാജ്യത്തിന്‍റെ പ്രധാന അതിര്‍ത്തികളിലെല്ലാം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ അമേരിക്കന്‍ സൈന്യം ജര്‍മനിയില്‍ നില്‍ക്കേണ്ടത് ജര്‍മനിക്ക് അത്യാവശ്യമാണ്. നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങളിലെ സൈനികര്‍ രാജ്യത്ത് തുടരുമെങ്കിലും അമേരിക്കന്‍ സൈനികരില്ലാത്ത നാറ്റോ ശക്തമല്ല.

ABOUT THE AUTHOR

...view details