തായ്‌പേയ്: തായ്‌വാനിലെ കിഴക്കൻ തീരത്ത് ട്രെയിൻ പാളം തെറ്റി 34 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ടൊറോക്കോ ജോർജ്ജിന് സമീപം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. 350 യാത്രക്കാർ ട്രയിനിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ട്രെയിൻ ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
തായ്വാനിൽ ട്രെയിൻ പാളം തെറ്റി 34 പേർ മരിച്ചു - Train crashes in Taiwan
ടൊറോക്കോ ജോർജ്ജിന് സമീപം വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. 350 യാത്രക്കാർ ട്രയിനിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
തായ്വാനിൽ ട്രെയിൻ
2018ലും ഇതേ പ്രദേശത്ത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി 18 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1991 ൽ പടിഞ്ഞാറൻ തായ്‌വാനിൽ ഉണ്ടായ അപകടത്തിൽ 30 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Last Updated : Apr 2, 2021, 12:20 PM IST