കേരളം

kerala

ETV Bharat / international

മനുഷ്യർ ഭൂമി കൊള്ളയടിക്കുന്നത് നിർത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ - Pope Francis in amazon forests

സാമ്പത്തിക ലാഭത്തിനായി ഭൂമി കൊള്ളയടിക്കുന്നത് നിർത്തണമെന്നും വികസനത്തിന്‍റെ പേരില്‍ ഭൂമി കൊള്ളയടിക്കുന്നത് നിർത്തണമെന്നും ഫ്രാന്‍സിസ് മാർപാപ്പ

ഭൂമി കൊള്ളയടിക്കുന്നത് മനുഷ്യർ നിർത്താനുള്ള സമയമായെന്ന് ഫ്രാൻസിസ് മാർപാപ്പ

By

Published : Oct 28, 2019, 7:25 AM IST

വത്തിക്കാൻ സിറ്റി: സാമ്പത്തിക ലാഭത്തിനായി ഭൂമി കൊള്ളയടിക്കുന്നത് നിർത്താനുള്ള സമയമായെന്ന് ആമസോൺ കാടുകളുടെ നാശത്തെ പരാമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. വികസനത്തിൻ്റെ പേരിൽ പാവപ്പെട്ടവരാണ് ബുദ്ധിമുട്ടുന്നതെന്നും മാർപാപ്പ പറഞ്ഞു. പാൻ-ആമസോണിയൻ മേഖലയിലെ വത്തിക്കാൻ അസംബ്ലിയുടെ അവസാന മാസ്സിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. മഴക്കാടുകളുടെ നാശം, ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ, തദ്ദേശവാസികളെ ചൂഷണം ചെയ്യൽ എന്നീ പ്രാദേശിക വിഷയങ്ങൾ അസംബ്ലിയില്‍ ചർച്ച ചെയ്തു. പരിസ്ഥിതിയെ നശിപ്പിക്കുന്നത് പാപമാക്കണം എന്നതടക്കമുള്ള ശുപാർശകളടങ്ങുന്ന പട്ടിക മാർപാപ്പ സമിതിക്ക് മുന്നില്‍ വച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details