കേരളം

kerala

ETV Bharat / international

ഇന്ത്യയിൽ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ഡിപിടി വാക്‌സിന്‍ നഷ്ടമായി: ലോകാരോഗ്യ സംഘടന

2020ൽ രാജ്യത്തെ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ഡിപിടി വാക്സിൻ നഷ്ടമായതായി ലോകാരോഗ്യ സംഘടന. ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയ്ക്കെതിരെയുള്ള സംയോജിത വാക്സിനാണിത്.ലോകാരോഗ്യസംഘടനയും യുനിസെഫുമാണ് കണക്ക് പുറത്തുവിട്ടത്

Over 3 million children in India missed out on first DTP-1 vaccine dose in 2020: WHO  who  unicef  covid vaccine  vaccination  ഇന്ത്യയിൽ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ഡിപിടി വാക്‌സിന്‍ നഷ്ടമായി: ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന  ഡിപിടി വാക്‌സിന്‍  ഡിഫ്തീരിയ  ടെറ്റനസ്  പെർട്ടുസിസ്
ഇന്ത്യയിൽ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ഡിപിടി വാക്‌സിന്‍ നഷ്ടമായി: ലോകാരോഗ്യ സംഘടന

By

Published : Jul 15, 2021, 11:33 AM IST

ജനീവ:കഴിഞ്ഞ വർഷം രാജ്യത്തെ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ആദ്യ ഡോസ് ഡിപിടി (ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്) സംയോജിത വാക്സിൻ നഷ്ടമായതായി ലോകാരോഗ്യ സംഘടന. 2019 നെ അപേക്ഷിച്ച് 3.5 ദശലക്ഷം കുട്ടികൾക്ക് ഡിപിടിയുടെ ആദ്യ ഡോസും 3 ദശലക്ഷം കുട്ടികൾക്ക് മീസിൽസ് ഡോസുമാണ് നഷ്ടമായത്. ലോകാരോഗ്യസംഘടനയും യുനിസെഫുമാണ് കണക്ക് പുറത്തുവിട്ടത്.

Also read: വെള്ളപ്പൊക്കത്തില്‍ ഷിജിംഗാൻ ടണലിൽ 14 പേർ കുടുങ്ങി

ഡിപിടി വാക്സിൻ ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ് എന്നിവയ്ക്കെതിരെയുള്ള സംയോജിത വാക്സിനാണ്. കഴിഞ്ഞ വർഷം ഡിപിടി 1 ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. 2019 ൽ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 3,038,000 ആയിരുന്നു. ഇത് 2020 ൽ 1,403,000 നെ ആയി കുറഞ്ഞു.

ലോകമെമ്പാടും കൊവിഡ് മഹാമാരിയെത്തുടർന്ന് 23 ദശലക്ഷം കുട്ടികൾക്ക് വാക്സിനുകൾ നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കുട്ടികളിൽ ഭൂരിഭാഗവും താമസിക്കുന്നത് വൃത്തിഹീനവും അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ്. "രാജ്യങ്ങൾ വാക്സിൻ ലഭ്യതയ്ക്ക് ഒറ്റക്കെട്ടായി നിന്നെങ്കിലും മറ്റ് പ്രതിരോധ കുത്തിവെയ്പ്പുകളുടെ കാര്യത്തിൽ പിന്നോട്ട് പോയതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details