കേരളം

kerala

ETV Bharat / international

മോസ്കോയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിനിടെയാണ് എംഐ- 8 ഹെലികോപ്റ്റർ തകർന്നുവീണത്. സാങ്കേതിക തകരാറുമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

മോസ്‌കോ  റഷ്യയുടെ വടക്കുപടിഞ്ഞാറൻ മോസ്കോ  എംഐ- 8 ഹെലികോപ്റ്റർ  റഷ്യൻ പ്രതിരോധ മന്ത്രാലയം  റഷ്യ  russia  moscow helicopter crash  training  Russian Defense Ministry
മോസ്കോയിൽ ഹെലികോപ്റ്റർ അപകടം

By

Published : May 20, 2020, 9:07 AM IST

മോസ്‌കോ: വടക്കുപടിഞ്ഞാറൻ മോസ്കോയിലെ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഹെലികോപ്‌റ്ററിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് രണ്ട് ഫ്ലൈറ്റ് ഡാറ്റ റെക്കോർഡൾ കണ്ടെടുത്തിട്ടുണ്ട്. ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും ഓൺ ബോർഡ് വോയിസ് റെക്കോർഡറും ഉൾപ്പടെ, തകര്‍ന്ന ഹെലികോപ്റ്ററിൽ നിന്ന് രണ്ട് ബ്ലാക്ക് ബോക്‌സുകൾ കണ്ടെത്തി. ഇവക്ക് കേടുപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ലിൻ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയായി പരിശീലനം നടത്തുമ്പോഴാണ് എംഐ- 8 ഹെലികോപ്റ്റർ തകർന്നു വീണത്. സാങ്കേതിക തകരാറുമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details