മാഡ്രിഡ്:സ്‌പെയിനിലെ ഗ്രാനഡയിൽ ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം. ചൊവ്വാഴ്‌ച രാത്രിയാണ് 4.3 തീവ്രതയിൽ സാന്‍റാ ഫേയിൽ ആദ്യത്തെ ഭൂചലനമുണ്ടായത്. ശേഷം കുല്ലർ വേഗയിൽ 4.2 തീവ്രതയിലും വീണ്ടും സാന്‍റാ ഫെയിൽ 4.5 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ആളപായമോ നാശനഷ്‌ടമോ ഉണ്ടായിട്ടില്ല.
സ്‌പെയിനിൽ ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം - സ്‌പെയിനിൽ ഭൂചലനം
ചൊവ്വാഴ്‌ച രാത്രിയാണ് 4.3 തീവ്രതയിൽ സാന്‍റാ ഫേയിൽ ആദ്യത്തെ ഭൂചലനമുണ്ടായത്.
സ്‌പെയിനിൽ ഒരു മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം
സംഭവത്തിൽ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആശങ്ക അറിയിച്ചു. തുടർച്ചയായ ഭൂകമ്പങ്ങൾ ഗ്രാനഡയെ നടുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. ജനങ്ങൾ ശാന്തരാകണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കാനുമുള്ള സമയമാണിത്. ഉടൻ തന്നെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. 2020 ഡിസംബർ മുതൽ സ്‌പെയിനിലെ അൻഡാലുഷ്യയിൽ 150ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്.