കേരളം

kerala

ETV Bharat / international

ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ പാരീസില്‍ പ്രതിഷേധം - latest france

സ്ത്രീ‌കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് നിരവധി പ്ലക്കാര്‍ഡുകളും പര്‍പ്പിള്‍ പതാകളുമായി ആയിരക്കണക്കിന് ആളുകളാണ് പാരീസ് നഗരത്തില്‍ മാര്‍ച്ച് നടത്തിയത്.

ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് പേര്‍ പാരീസില്‍ മാര്‍ച്ച് നടത്തി

By

Published : Nov 24, 2019, 10:01 AM IST

പാരീസ്:ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ പാരീസില്‍ മാര്‍ച്ച് നടത്തി. സ്ത്രീ‌കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ട് നിരവധി പ്ലക്കാര്‍ഡുകളും പര്‍പ്പിള്‍ പതാകളുമായി ആയിരക്കണക്കിന് ആളുകളാണ് പാരീസ് നഗരത്തില്‍ മാര്‍ച്ച് നടത്തിയത്. ഒരു വര്‍ഷത്തിനിടെ 130 ഓളം സ്ത്രീകളാണ് പാരീസില്‍ ജീവിത പങ്കാളിയാല്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസില്‍ പരാതിയുമായി പോയാല്‍ ആരും നിങ്ങളെ മനസ്സിലാക്കാന്‍ പോകുന്നില്ലെന്നും കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്നും ഫ്രഞ്ച് അഭിഭാഷകന്‍ ലോറന്‍ ക്വസ്റ്റിയാക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. പാരീസില്‍ ഒരു ലക്ഷത്തോളം പേരും ഫ്രാന്‍സിലുടനീളം 150,000 ത്തോളം പേരുമാണ് ലിംഗാധിഷ്ഠിത അക്രമങ്ങള്‍ക്കെതിരെ മാര്‍ച്ച് നടത്തിയത്.

ABOUT THE AUTHOR

...view details